സാഹസികതയും മനോഹാരിതയും ഒത്തിണങ്ങിയ ഒരു യാത്ര നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? അതിനു ഒരുപാട് ദൂരെയൊന്നും പോകേണ്ട, നമ്മുടെ ഇന്ത്യയിൽ തന്നെ ഉത്തരാഖണ്ഡിൽ ആണ് ഈ സ്ഥലമുള്ളത്. വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഈ സ്ഥലം സ്വർഗ്ഗതുല്യം എന്ന് പറയുന്നതിന് ഒട്ടും അതിശയോക്തി വേണ്ട.
ഏകദേശം 87 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 6700 മീറ്റർ ഉയരെയാണ്. ജൂൺ മാസം മുതൽ ഒക്ടോബർ അവസാനം വരെ സഞ്ചാരികൾക്കായി ഇവിടം തുറന്നു കൊടുക്കുന്നതാണ്.
ഹിമാലയത്തിന്റെ മനോഹര കാഴ്ചകളും വെള്ളച്ചാട്ടങ്ങളും പൊട്ടിപ്പൊളിഞ്ഞ കൽവഴികളും ഒക്കെ ആസ്വദിച്ചു കുറച്ചധികം ദൂരം സഞ്ചരിച്ചാൽ മാത്രമേ അതിമനോഹരമായ പൂക്കളുടെ താഴ്വരയിൽ എത്തുവാൻ സാധിക്കുള്ളൂ..

