മൂന്നാറിൽ കണ്ടിരിക്കേണ്ട 9 പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ് ? | Best 9 Munnar tourist places in Kerala

Munnar top places

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിലെ പേരുകേട്ട ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. സ്വദേശത്തുനിന്നും വിദേശത്തു നിന്നുപോലും ആൾക്കാരുടെ ഒഴുക്ക് തന്നെയാണ് ഇവിടേക്ക്. കേരളത്തിൽ എത്തുന്ന വിദേശികൾ 90 ശതമാനവും മൂന്നാറിനെ ലക്ഷ്യമാക്കിയാണ് എത്തുന്നത് എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആവില്ല. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ കാലാവസ്ഥയും കാഴ്ച ഭംഗിയും അത്രത്തോളമുണ്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം.

മൂന്നാറിൽ കണ്ടിരിക്കേണ്ട 9  പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. ( Best 9 Munnar tourist places in Kerala )

  • മൂന്നാർ  ടോപ് സ്റ്റേഷൻ
മൂന്നാറിലെ അതിമനോഹരമായ താഴ്വര്കളുടെ കാഴ്ചകൾ കാണണമെങ്കിൽ മൂന്നാർ ടോപ് സ്റ്റേഷനിൽ തന്നെയെത്തണം. തമിഴ്നാടിന്റെ ഭാഗമായ ഇവിടം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. 5500 നു മുകളിൽ അടി ഉയരമുള്ള ഇവിടെ നിന്നാൽ താഴെയായി മേഘതട്ട് കാണുവാനും സാധിക്കും.
  • മൂന്നാർ ടീ മ്യൂസിയം
മൂന്നാറിന്റെ സംസ്കാരം തന്നെ തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. തേയിലത്തോട്ടങ്ങളുടെ ചരിത്രവും പ്രവർത്തനവും വിശദമാക്കിക്കൊണ്ട് കാഴ്ചകളും ഡോക്യൂമെന്ററികളുമായി മൂന്നാർ ടീ മ്യൂസിയം പ്രവർത്തിക്കുന്നു.
  • വട്ടവട 
കേരളത്തിന്റെ മറ്റെവിടെയും കാണാത്ത വൈവിധ്യമാർന്ന വിളകൾ ഉൽപ്പാദിപ്പിക്കുന്ന ഇവിടം കേരളത്തിന്റെ പച്ചക്കറി വിപണി എന്ന് അറിയപ്പെടുന്നു. കൂടാതെ അതിമനോഹരമായ കാഴ്ചകൾ നിറഞ്ഞ ഇവിടെ  TRUKKING , JEEP SAFARI തുടങ്ങിയ ഒരുപാട് വിനോദങ്ങളും വട്ടവടയിൽ ലഭ്യമാണ്.
  • കാന്തല്ലൂർ 
മൂന്നാറിൽ നിന്നും അൻപത് കിലോമീറ്ററോളം അകലെയായി സ്ഥിതി ചെയ്യുന്ന കാന്തല്ലൂർ. കേരളത്തിന്റെ പഴത്തോട്ടം എന്ന വിളിപ്പേര് ഈ സ്ഥലത്തിന് ചാർത്തിക്കിട്ടിയിട്ടുണ്ട്. സഞ്ചാരികൾക്ക് ഇവിടെ എത്തിയാൽ ഈ മനോഹരമായ പഴത്തോട്ടങ്ങൾ കാണുകയും ഫലങ്ങൾ രുചിക്കുകയും ചെയ്യാം.
  • ഇരവികുളം നാഷണൽ പാർക്ക്.
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം. മൂന്നാറിൽ നിന്നും പത്തൊൻപത് കിലോമീറ്റർ അകലെ 2000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നീലഗിരി വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയിട്ടുള്ള ഇവിടെ നിങ്ങൾക്ക് എളുപ്പത്തിൽ ഈ വന്യജീവികളെ കാണുവാനും സാധിക്കും.
  • മറയൂർ 
മൂന്നാറിൽ നിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മറയൂർ. പ്രകൃതി സുന്ദരമായ വനങ്ങളാൽ സമ്പുഷ്ടമായ ഇവിടെ കരിമ്പ് കൃഷിക്ക് പേര് കേട്ട സ്ഥലമാണ്. അതുപോലെ തന്നെ ഇവിടെ ഉത്പാദിപ്പിക്കുന്ന ശർക്കര വളരെ പ്രശസ്തമാണ്. ഇവിടുത്തെ ശർക്കര ഉൽപ്പാദനം കാണുവാനും സഞ്ചാരികൾക്ക് അവസരമുണ്ട്.
  • മുനിയറ 
മറയൂരിലെ തന്നെ മറ്റൊരു ആകർഷണമാണ് മുനിയറകൾ. ആയിരത്തിനു മുകളിൽ വർഷങ്ങൾ പഴക്കമുള്ള ചരിത്രാതീത കാലത്തിന്റെ അവശേഷിപ്പുകളാണ് മുനിയറകൾ.
  • Eco Point
മൂന്നാർ ഹിൽസ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പച്ചപ്പ്‌ നിറഞ്ഞ വനപ്രദേശത്തെ തടാക കരയാണ് എക്കോ പോയിന്റ്. പേര് പോലെ തന്നെ  ശബ്ദം പ്രതിധ്വനിക്കുന്ന പ്രതിഭാസം ഇവിടെ അനുഭവിക്കാം. ബോട്ടിങ് പോലെയുള്ള വിനോദങ്ങളും ഇവിടെ ലഭ്യമാണ്.
  • മാട്ടുപ്പെട്ടി ഡാം
കാഴ്ചകളാൽ സമ്പന്നമായ സസ്യജന്തുജാലങ്ങളുടെ കലവറയായ മാട്ടുപ്പെട്ടി ഡാം മൂന്നാറിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ്. മൂന്നാറിൽ നിന്നും വട്ടവട റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഡാമിലൂടെയുള്ള ബോട്ട് യാത്രയും ഇവിടെ ലഭ്യമാണ്. വെള്ളം കുടിക്കാൻ എത്താറുള്ള വന്യജീവികളെയും ഇവിടെ കാണാൻ സാധിക്കും.

ഇത് കൂടാതെ മൂന്നാറിൽ ചെറുതും വലുതുമായ ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്.

Previous Post Next Post